Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 Encore 88


 ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ 1987- 88 SSLC ബാച്ചിലെ വിദ്യാർത്ഥികളുടെ കുടുംബ സംഗമം സ്കൂൾ അങ്കണത്തിൽ വിപുലമായി നടന്നു. ENCORE 88 എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കൂട്ടായ്മ
മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി തേവർപാടം ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയുടെ പുനരാവിഷ്ക്കാരത്തോടെ ആരംഭിച്ച ചടങ്ങുകൾ കൗതുകവും പൂർവ്വകാല സ്മരണകൾ ഉണർത്തുന്ന വിധത്തിലുമായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് പ്രാർത്ഥനാ ഗീതമാലപിച്ചിരുന്ന  സിന്ധുവും ലീലയും ചേർന്ന് പ്രാർത്ഥനയും തുടർന്ന് അന്നത്തെ സ്കൂൾ സെക്രട്ടറി ഓമന വി.എസ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.  മരണം മൂലം വേർപിരിഞ്ഞ ഏഴ് സഹപാഠികൾക്ക് പുഷ്പാർച്ചനകളോടെ   ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് കാര്യപരിപാടികൾ ആരംഭിച്ചത്. തുടർന്ന് അദ്ധ്യാപകരെ ആദരിച്ചു.  ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നല്കി. 1987-88 ബാച്ചിലെ സ്കൂൾ ലീഡറും എൻകോർ 88 ചെയർമാനുമായ  നാരായണ ശർമ്മ അധ്യക്ഷനായി. റഷീദ് സി ഇ സ്വാഗതം പറഞ്ഞു. ജോയ് കാക്കനാട്ട്, ജോസ് ജോസഫ്, രാജു കണിമറ്റം, ജിനു മടേക്കൽ, മിനി ജോസഫ്, ഫാ മാത്യു മുണ്ടയ്ക്കൽ, ഷബാബ് ബി എന്നിവർ വിദ്യാർത്ഥി പ്രതിനിധികളായി സംസാരിച്ചു. ജോർജ് പോത്തനാമൂഴി, ജോസഫ് തെക്കേൽ, ജോർജ് ഐസക്ക്, സിസ്റ്റർ ട്രീസ, സിസ്റ്റർ ക്ലീറ്റസ് എന്നിവർ അദ്ധ്യാപക പ്രതിനിധികളായി ഓർമ്മകൾ പങ്കുവയ്ച്ചു. ഉച്ചകഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികൾ നടന്നു. കൂട്ടായ്മയിലെ അംഗങ്ങൾക്കായി വിവിധ ക്ഷേമ പദ്ധതികൾക്കും യോഗം രൂപം നല്കി. 16 അദ്ധ്യാപക-അനദ്ധ്യാപകരും 84 പൂർവ്വവിദ്യാർത്ഥികളും അവരുടെ  കുടുംബാംഗങ്ങളുമുൾപ്പെടെ  250ഓളം പേർ കൂട്ടായ്മയിൽ പങ്കെടുത്തു .
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites