Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 കിടപ്പാടം ഒലിച്ച് പോയി 



 അല്ലലില്ലാതെ ജീവിക്കാന്‍ ആകെ ഉണ്ടായിരുന്ന കിടപ്പാടം കാലവര്‍ഷത്തില്‍ കാലിതൊഴുത്ത് പോലെയായ വേദന ടിന്റുവിന് താങ്ങാനാകുന്നില്ല. ആയവന ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുന്നമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന ടിന്റു ബിനുവിനാണ് ഒരു വ്യാഴവട്ടകാലം താന്‍ സമ്പാധിച്ച് കൂട്ടിയെതെല്ലാം മലവെള്ളപാച്ചലില്‍ ഒലിച്ച് പോയത്. ഇതോടെ ടിന്റുവും, പറക്കമുറ്റാത്ത നാല് കുരുന്നുകളും, വൃദ്ധയായ അമ്മയും ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ടിന്റുവിന്റെ ഭര്‍ത്താവ് മരിച്ചത്. ഇതേ തുടര്‍ന്ന് പുന്നമറ്റത്ത് വാടക വീട്ടില്‍ ടിന്റുവും, കുട്ടികളും, വൃദ്ധയായ മാതാവും താമസിച്ച് വരികയായിരുന്നു. കൂലി വേല ചെയ്താണ് ഈ നിര്‍ദ്ധന കുടുംബം കഴിഞ്ഞിരുന്നത്. ടിന്റുവിന്റെ തുശ്ചമായ വരുമാനം കൊണ്ട് വീടിന്റെ വാടകയും, കുട്ടികളുടെ പഠന ചെലവും, വൃദ്ധയായ മാതാവിന്റെ ചികിത്സാ ചെലവും നടന്നിരുന്നത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ കുട്ടികളെയും കൊണ്ട് പുന്നമറ്റം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറുകയായിരുന്നു. മഴവെള്ള കുത്തൊഴുക്കില്‍ ഉടുതുണിയും, രണ്ട് കട്ടിലും ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഒഴുകി പോയി. ഒടിട്ട വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ വീട്ടില്‍ താമസിക്കാന്‍ പറ്റാതായി. ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ നിര്‍ദ്ധന കുടുംബം ക്യാമ്പവസാനിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. തുടര്‍ന്ന് തൊടുപുഴ പുറപ്പുഴയിലുള്ള ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ് ടിന്റുവിന്റെ കുടുംബം. നാല് പെണ്‍കുട്ടികള്‍ മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്‌കൂളിലെ ആറ്, മൂന്ന്, രണ്ട്, അങ്കണവാടി ക്ലാസുകളിലാണ് പഠിക്കുന്നത്. തൊടുപുഴയിലെ ബന്ധുവീട്ടിലേയ്ക്ക് താമസം മാറിയതോടെ കുട്ടികളുടെ പഠിപ്പും മുടങ്ങിയിരിക്കുകയാണ്. മൂവാറ്റുപുഴയിലും, സമീപപ്രദേശങ്ങളിലും വാടക വീടുകള്‍ അന്വോഷിച്ചങ്കിലും ഭീമമായ അഡ്വാന്‍സും വാടകയും നല്‍കന്‍ ഈ നിര്‍ദ്ധന കുടുംബത്തിന് കഴിയില്ല. തുച്ചമായ വാടകയ്ക്ക് വീടന്വോഷിച്ചങ്കിലും ലഭിച്ചിട്ടില്ലന്ന് ടിന്റു പറഞ്ഞു. പായിപ്ര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിരപ്പില്‍ അമ്മയ്ക്ക് സൗജന്യമായി ലഭിച്ച മൂന്ന് സെന്റ് സ്ഥലമുണ്ടങ്കിലും ഇതില്‍ ഒരു കൊച്ചുകൂര നിര്‍മിയ്ക്കാന്‍ കഴിഞ്ഞാല്‍ കുടുംബത്തിന് ആശ്വാസമാണ്. എന്നാല്‍ തുഛമായ വാടകയ്ക്ക് വീട് കണ്ടെത്തണമെന്നും, മലവെള്ള പാച്ചിലില്‍ ഒലിച്ച് പോയ വസ്ത്രങ്ങളും, ഗ്രഹോപകരണങ്ങളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണന്നും ടിന്റു പറഞ്ഞു. കഴിഞ്ഞ ദിവസം  ടൗണ്‍ യു.പി.സ്‌കൂളിലെത്തിയ എല്‍ദോ എബ്രഹാം എം.എല്‍.എയോട് അധ്യാപകര്‍ ടിന്റുവിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ടിന്റുവിന്റെയും കുടുംബത്തിനും വിദേശ മലയാളികളുടെയും, സുഹ്രത്തുക്കളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
  
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites