Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 മറ്റപ്പിള്ളി ധനസഹായ വിതരണം



പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് പ്രളയ ദുരിത ബാധിതർക്ക് നൽകുന്ന ധനസഹായ വിതരണം എൽദോഎബ്രാഹാം എം.എൽ.എയും, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലും ചേർന്ന് നിർവ്വഹിക്കുന്നു.  ഓമന മോഹനൻ, സെലിൻ ജോർജ്ജ്, ദാമോദരൻ നമ്പൂതിരി  എന്നിവർ സമീപം 
 

പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം സമാപിച്ചു.  മൂവാററുപുഴയിൽ സമാനതകളില്ലാത്ത പ്രളയദുരന്തമുണ്ടായതിനാൽ ക്ഷേത്രോത്സവങ്ങൾ പരിമിതപ്പെടുത്തി പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി തീരുമാനിക്കുകയായിരുന്നു. മഹോത്സവം നടന്ന ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മറ്റപ്പിള്ളിൽ  ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്തെ വെള്ളപ്പൊക്ക ദുരിത ബാധിതരായ 40കുടുംബങ്ങൾക്ക്  5000 രൂപ  വീതം സഹായധനം നൽകി.   രാവിലെ 9ന് നടന്ന ചടങ്ങിൽ എൽദോഎബ്രാഹാം എം.എൽ.എയും, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലും ചേർന്ന് ധനസഹായ വിതരണം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഓമന മോഹനൻ, നഗരസഭ കൗൺസിലർ സെലിൻ ജോർജ്ജ്  ക്ഷേത്ര മേൽശാന്തി ദാമോദരൻ നമ്പൂതിരി  എന്നിവർ സംസാരിച്ചു. 
രാത്രി 12 ന് അവതാര ദീപാരാധനയോടെയാണ് ചടങ്ങുകൾ സമാപിച്ചത്. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites