Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 പൗള്‍ട്രി ക്ലബ്  മാറാടി

 

                              മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൗള്‍ട്രി ക്ലബ്ബ് ഉത്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികളില്‍ കോഴി വളര്‍ത്തലിലൂടെ പുതിയൊരു തൊഴില്‍ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അന്‍പത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസം പ്രായമുള്ള സങ്കരയിനത്തില്‍പെട്ട ഗ്രാമപ്രിയ, ഗ്രാമ ലക്ഷ്മി കോഴിക്കുഞ്ഞുങ്ങളും, തീറ്റയും, മരുന്നുകളും സൗജന്യമായി നല്‍കി. മാറാടി ഗ്രാമപഞ്ചായ ത്തിന്റെയും, മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ കോഴിക്കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.സി ഏലിയാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വത്സല ബിന്ദുകുട്ടന്‍, മുരളി കെ.എസ് , ബാബു തട്ടാര്‍ കുന്നേല്‍, ബിന്ദു ബേബി, വെറ്ററിനറി സര്‍ജന്‍ ഡോ.അജിത് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ.ടി സുരേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ റോണി മാത്യു, സ്റ്റാഫ് സെക്രട്ടറി റജി വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ കെ.എസ് പരീദ് കുഞ്ഞ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ രാഖി ചന്ദ്രന്‍, ബന്നി തുടങ്ങിയവര്‍ സംസാരിച്ചു.
 
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites