Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 വൈദ്യുതി സുരക്ഷ  ക്യാമ്പ് 

 

മൂവാറ്റുപുഴ നഗരസഭയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്ററും സംയുക്തമായി നഗരസഭാ ഹാളില്‍ വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍  വി.കെ. സാഗര്‍ അദ്ധ്യക്ഷത വഹിച്ചു.
കേരളം സീറോ ആക്സിഡന്റ് സംസ്ഥാനമാക്കുന്നതിന്റെ സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായിട്ടാണ്  ക്യാമ്പ് സംഘടിപ്പിച്ചത്. വൈദ്യുതി മേഖലയില്‍ ഈ കഴിഞ്ഞ വര്‍ഷം 300-ല്‍ അധികം അപകടമരണം സംഭവിച്ചതില്‍ കൂടുതലും പൊതുജനങ്ങള്‍ക്കാണ്. പലതും അജ്ഞതകൊണ്ടും അശ്രദ്ധമൂലവുമാണ് ഉണ്ടാകുന്നത്. ഇതിന് മാറ്റം വരുത്തുന്നതിനുവേണ്ടി ജനങ്ങളില്‍ ബോധവല്‍ക്കരണം കൊടുക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമാമത്ത് സലീം, സി.എം. സീതി, രാജി ദിലീപ്, കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, പി.പി. നിഷ ടോജോ ജേക്കബ്, പി.എ. പ്രക്ഷ, വിനോദ്. ജി എന്നിവര്‍ സംസാരിച്ചു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites