|
സര്‍ജിക്കല്‍ സ്ട്രൈക്ക് |
നിര്‍മ്മല കോളേജില്‍ ലോകഹൃദയദിനവും സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനവും ആഘോഷിച്ചു. ''മൈ ഹാര്'് ബീറ്റ്സ് ഫോര്‍ ഇന്ത്യന്‍ ആര്‍മി'' എന്ന ക്യാമ്പയിന്റെ ഭാഗമായി എന്‍.സി.സി കേഡറ്റുകളും കോളേജിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ട ഓട്ടം സംഘടിപ്പിച്ചു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എല്‍ദോ ബാബു വട്ടക്കാവില്‍ സംസാരിച്ചു. തുടര്‍ന്ന് ലഫ്റ്റനന്റ് കേണല്‍ രഞ്ജിത് ആര്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സിഗ്നേച്ചര്‍ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയും സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഭാഷണം നടത്തുകയും ചെയ്തു. എന്‍.സി.സി. ഓഫീസര്‍ എബിന് വില്‍സ, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അഭിരാം പി, അല്‍ഫോന്‍സ്, ആതിര ജെയിംസ്, എന്നിവര്‍ നേതൃത്വം നല്കി. |
| Other Items in Pradakshinam Articles | |
|
|
|